ലോക വ്യാപാര സംഘടനയുടെ 2017 ലെ കണക്കുകള്‍ പ്രകാരം, കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി എന്നിവയില്‍ ഇന്ത്യയുടെ പങ്ക് യഥാക്രമം 2.27%, 1.90% എന്നിങ്ങനെയായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലയളവിലും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെ തടസ്സപ്പെടുത്താത്ത തരത്തില്‍ നാം കയറ്റുമതി തുടര്‍ന്നിരുന്നു. 2020 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി മൂല്യം (25,552.7 കോടി രൂപ), കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (20,734.8 കോടി രൂപ) 23.24% വര്‍ദ്ധിച്ചു.
കാര്‍ഷികമേഖലയില്‍ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിന് കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി നല്കിയ സംഭാവനയിലും പുരോഗതി ഉണ്ടായിട്ടുണ്ട്. 2017 – 18 കാലയളവില്‍ 9.4% ആയിരുന്നത്, 2018-19 ആയതോടെ 9.9% ആയി ഉയര്‍ന്നു. കാര്‍ഷിക മേഖലയിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള പങ്കില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തി. 5.7%ല്‍ നിന്നും 4.9%ആയാണ് ഇത് കുറഞ്ഞത്. മറ്റു രാജ്യങ്ങളിലെ കാര്‍ഷിക ഉല്പന്നങ്ങളെ ആശ്രയിക്കുന്നതില്‍ വന്ന കുറവും, തദ്ദേശീയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലഭ്യതയിലെ വര്‍ധനയും ആണ് ഇത് വ്യക്തമാക്കുന്നത്.
1950- 51 കാലഘട്ടത്തില്‍ 149 കോടി മൂല്യം മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ കാര്ഷികോല്പന്ന കയറ്റുമതി 2019- 20 ഓടെ 2.53 ലക്ഷം കോടിയായി വര്‍ധിച്ചു. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് കാര്ഷികോല്പന്നങ്ങളുടെ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. എങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലോകത്തിലെ തന്നെ മുന്‍നിര ഉത്പാദക രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ, ഇവ കൂടുതല്‍ കയറ്റുമതി നടത്തുന്ന മുന്‍നിര രാഷ്ട്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഇത് കണക്കിലെടുത്തുകൊണ്ട് കാര്‍ഷിക സഹകരണ-കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മൂല്യ വര്‍ധനയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷ്യങ്ങള്‍. എട്ട് കാര്‍ഷിക- അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേക കയറ്റുമതി പ്രോത്സാഹന ഫോറങ്ങള്‍ക്കും രൂപം നല്കി കഴിഞ്ഞു.


