നിലവിലുള്ള പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലേലം ആരംഭിച്ചത്. 41 കല്‍ക്കരി ഖനികളാണ് ഇന്ത്യ ലേലം ചെയ്യുന്നത്.
ഇന്ത്യയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഭാരത് നടപടികളുടെ ഭാഗമായാണ് കല്‍ക്കരി ഖനികള്‍ ലേലം ചെയ്യുന്നത്. രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റുമെന്നും ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്നും രാജ്യം ഉടന്‍ കല്‍ക്കരി ഉത്പാദനത്തില്‍ മുന്നിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


