ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മെയ് 15 ന് ബംഗാളിലെ റാലിക്കിടെ മോദി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.
TMC leader & nephew of West Bengal CM Mamata Banerjee, Abhishek Banerjee through his lawyer sends a defamation notice to Prime Minister Narendra Modi for alleged derogatory remarks made against him in a public rally on 15 May, held in Diamond Harbour in West Bengal. (file pic) pic.twitter.com/3kYEcyiQBu
— ANI (@ANI) May 18, 2019
‘അമ്മായിയുടെയും അനന്തിരവന്റെയും ഭരണ കാലത്ത് ഗുണ്ടാ ജനാധിപത്യമാണ് നടക്കുന്നത്’ എന്ന് തുടങ്ങിയ മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനര്‍ജിയുടെ നടപടി. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അഭിഷേക് ബാനര്‍ജി.

