ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തെ പുകഴ്ത്തുന്ന തരത്തില്‍ വാട്സാപ്പ് സ്റ്റാറ്റ്സ് പോസ്റ്റ് ചെയ്ത കശ്മീരി വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിവാ സര്‍വകലാശാലയിലെ താഹിര്‍ ലത്തീഫ് എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. 23 കാരനായ താഹിര്‍ ബരാമുള്ള ജില്ലയില്‍ നിന്നുള്ളയാളാണ്. ചാവേറായ ആദില്‍ അഹമ്മദിന്റേയും രക്തസാക്ഷികളായ ജവാന്മാരുടേയും ചിത്രങ്ങളും പോസ്റ്റ് ചെയ്തായിരുന്നു ഭീകരാക്രണത്തെ ലത്തീഫ് പുകഴ്ത്തിയത്. ആദിലിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഈ ധീരന് ബിഗ് സല്യൂട്ട് എന്നായിരുന്നു കാപ്ഷന്‍ നല്‍കിയത്. സഹപാഠികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

