ന്യൂഡല്‍ഹി: മൃഗശാലയില്‍ സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാര്‍ രക്ഷപെടുത്തി. ഡല്‍ഹിയിലെ മൃഗശാലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ റെഹാന് ഖാനെയാണ്(28) സിംഹക്കൂട്ടില്‍ നിന്ന് രക്ഷപെടുത്തിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് റിപ്പോര്‍ട്ട്.
#WATCH Delhi: A man entered into enclosure of a lion at Delhi Zoo after climbing its metal grille. He was later brought out safely. DCP(Southeast)says "He's Rehan Khan, a 28-yr-old man from Bihar. He seems to be mentally unstable.He was immediately brought out without any injury" pic.twitter.com/t5n6bfPx7p
— ANI (@ANI) October 17, 2019
സുരക്ഷാവേലി ചാടിക്കടന്ന് ഇയാള്‍ സിംഹക്കൂട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നു സിംഹത്തിനരികില്‍ യാതൊരു വിധത്തിലുള്ള ഭയമോ പരിഭ്രമമോ കൂടാതെ യുവാവ് ഇരുപ്പുറപ്പിച്ചു. ഏതാനും നിമിഷങ്ങള്‍ സിംഹക്കൂട്ടില്‍ കൂട്ടില്‍ ചെലവഴിച്ചെങ്കിലും യുവാവിനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, മൃഗശാലയിലെ സുരക്ഷയില്‍ അശങ്കയറിയിച്ച് മൃഗസംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി. സുരക്ഷാവേലിക്ക് ഉയരം കുറവാണെന്ന പരാതിയാണ് ഉയരുന്നത്. എന്നാല്‍ മൃഗശാലാ അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.