രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1003,832 ആയി. 25602 പേര് മരിച്ചു. 635757 പേര് രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 266 മരണങ്ങളും 8641 പുതിയ കേസുക ളുമുണ്ടായി. 284281 പേര്‍ക്ക് ഇവിടെ വൈറസ് സ്ഥിരീകരിച്ചു. 11194 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. തമിഴ്നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 156369ഉം മരണം 2236ഉമാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 69 മരണവും 4549 കേസും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നാല് ദിവസ ങ്ങളിലായി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നുണ്ട്. ഡല്‍ഹിയില്‍ ഇതിനകം 118645 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 3545 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

