ഇന്ത്യയില്‍ കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 11903 ആയി. 24 മണിക്കൂറിനിടെ 2003 മരണമാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള് കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലായിരുന്നു. 10974 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 354065 ആയി. ഇതില്‍ 155227 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 186935 പേര് ഇതിനോടകം രോഗമുക്തി നേടി.
മഹാരാഷ്ട്രയില്‍ കൊവിഡ് മരണങ്ങള് 5537 ആയി. 1133445 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 1837 മരണമാണ് ഉണ്ടായിട്ടുള്ളത്. 44688 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തില്‍ 1533 മരണവും തമിഴ്നാട്ടില്‍ 528 മരണവും റിപ്പോര്‍ട്ട് ചെയ്തു.


