കര്‍ണാടക: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ ഫാക്ടറി പൂര്‍ണമായി തകര്‍ന്നു.
പരുക്കേറ്റവരെ മുദോലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ബഗല്‍കോട്ട് ജില്ലയിലെ മുദോലില്‍ സ്ഥിതി ചെയ്യുന്ന നിരാനി ഷുഗേഴ്സ് ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. ബിജെപി എംഎല്‍എ മുരുഗേഷ് നിരാനിയുടെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്.

