രാജ്യത്തെ കളിപ്പാട്ടങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി. അടുത്ത വര്‍ഷം ജനുവരി ഒന്നിലേക്കാണ് കാലാവധി നീട്ടിയത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറക്കി. കോവിഡ് മഹാമാരി കണക്കിലെടുത്താണ് കാലാവധി നീട്ടി നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ആഭ്യന്തര കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് നാലുമാസം അധിക സമയം കൂടി ലഭിക്കും.


