പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആഘോഷം നടത്തിയതായി സാക്ഷിമൊഴി.ഭീകരർ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർക്കുന്നത് കണ്ടു എന്നും സാക്ഷി എൻഐഎക്ക് മൊഴി നൽകി. അക്രമം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭീകരർ തടഞ്ഞു നിർത്തി കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രദേശവാസിയാണെന്ന് ബോധ്യപ്പെട്ടതോടെ തന്നെ വെറുതെ വിട്ടുവെന്നും മൊഴിയിലുണ്ട്.
ചിരിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിർത്തുവെന്നാണ് സാക്ഷി മൊഴി. കേസിൽ നിലവിൽ അറസ്റ്റിലുള്ള പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് എന്നീ പ്രതികളെ ഭീകരർക്ക് ഒപ്പം കണ്ടതായും മൊഴിയിൽ പറയുന്നു. ഭീകരർക്ക് പ്രാദേശിക സഹായം നൽകിയവരാണ് ഇവർ. എൻഐഎ സംഘം ഈ സ്ഥലം പരിശോധിച്ച് ആ ഈ നാല് വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഈ സാക്ഷിയെ പ്രധാന സാക്ഷിയായി ഈ ഭീകരാക്രമണ കേസിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ ഏജൻസി. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ എൻഐഎ പുറത്തുവിട്ടിട്ടില്ല.