ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 32,695 ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ ആദ്യമായിട്ടാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 606 പേര് 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതര്‍ 9,68,876 ആയി ഉയര്‍ന്നു. നിലവില്‍ 3,31,146 പേരാണ് ചികിത്സയിലുള്ളത്. 6,12,815 പേര് രോഗമുക്തി നേടി. 24,915 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധ എറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ മരണം 10,000 കടന്നു. 2,75,640 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 1,51,820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,167 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ നിലവില്‍ 1,15,346 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3,487 മരണങ്ങളും. ഇന്നത്തെ കണക്കുകളനുസരിച്ച് രോഗമുക്തി നിരക്ക് 63.23 ശതമാനമാണ്.
Home Health ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു

