ഇന്ത്യയില്‍ കൊവിഡ് മരണം പതിനായിരത്തോട് അടുക്കുന്നു. രാജ്യത്ത് ഇതുവരെ 34,3091 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 9,900 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,53,178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,80,013 പേർ രോഗമുക്തരാകുകയും ചെയ്തു.
മഹാരാഷ്ട്രയിൽ 1,10,744 പേർക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്. 4,128 മരണമാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 42,829 പേർക്ക് വൈറസ് സ്ഥിരീകരിച്ച ഡൽഹിയിൽ 1,400 മരണവും 24,055 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1,505 പേർ മരിക്കുകയും ചെയ്തു.
തമിഴ്നാട്ടിൽ 46,504 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 479 പേർ മരിച്ചു. മധ്യപ്രദേശിൽ 10,935 പേർക്ക് രോഗവും 465 മരണവും റിപ്പോർട്ട് ചെയ്തു.