ലോക്ക ഡൗണ്‍ നാലാംഘട്ടത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ചില സംസ്ഥാനങ്ങള്‍ നടപ്പാക്കിതുടങ്ങി. ഹരിയാനയാണ് ഈ തീരുമാനം ആദ്യം എടുത്തത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഹരിയാനയില്‍ ബസ് സര്‍വീസ് ആരംഭിച്ചു. ലോക്ക് ഡൗണിനുശേഷം അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിച്ച ആദ്യസംസ്ഥാനമാണ് ഹരിയാണ. വെള്ളിയാഴ്ച ആദ്യ സര്‍വീസ് നടത്തി. ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിയ ഇതര സംസ്ഥാനക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ പലജില്ലകളില്‍ കുടുങ്ങിയവര്‍ക്ക് തിരിച്ചുപോവാന്‍ സംവിധാന ങ്ങളൊന്നുമില്ല. ഇതേ തുടര്‍ന്നാണ് അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിച്ചതെന്ന് ഹരിയാന പോലീസ് മേധാവി മനോജ് യാദവ് പറഞ്ഞു.

