സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ മെഡലുകള്‍ക്ക് 926 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ധീരതയ്ക്കുള്ള പോലീസ് മെഡലിന് 215 ഉദ്യോഗസ്ഥരാണ് അര്‍ഹരായത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ 80 പേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ 631 പേര്‍ക്കുമാണ് ലഭിച്ചത്.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ ലഭിച്ചവരില്‍ 6 പേര് മലയാളികളാണ്. ധീരതയ്ക്കുള്ള 215 അവാര്‍ഡുകളില്‍ 129 എണ്ണവും ജമ്മുകാശ്മീര്‍ മേഖലയില്‍ ധീര സേവനം കാഴ്ച വെച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. നക്സല്‍ ബാധിത മേഖലകളില്‍ പ്രവര്‍ത്തിച്ച 29 പേരും വടക്കുകിഴക്കന്‍ മേഖലയിലെ ധീര സേവനത്തിന് എട്ടു പേരും ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. സിആര്‍പിഎഫില്‍ നിന്ന് 55, ജമ്മുകാശ്മീര്‍ പോലീസില്‍ നിന്ന് 81, ഉത്തര്‍പ്രദേശില്‍ നിന്ന് 23, ഡല്‍ഹി പോലീസില്‍ നിന്ന് 16, മഹാരാഷ്ട്രയില്‍ നിന്ന് 14, ജാര്‍ഖണ്ഡില്‍ നിന്ന് 12 ഉം പേര് ധീരത മെഡലിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ശേഷിക്കുന്നവര്‍ മറ്റ് സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമാണ്.
മെഡല്‍ ലഭിച്ചവരുടെ പട്ടികക്കായി ലിങ്ക് സന്ദര്‍ശിക്കുക: https://www.mha.gov.in/sites/default/files/GALLANTRYANDSERVICEMEDAL_2020.PDF


