ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റിരുന്നു. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചർച്ചകള്‍ക്കു ശേഷമാണ് ശനിയാഴ്ച വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയതികള്‍ യോഗത്തില്‍ തീരുമാനമായി. ജമ്മു കാഷ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


