ഗിരിദി: പൗരത്വ നിയമ ഭേദഗതി ബില്‍ പാസായതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വയറുവേദന ആരംഭിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് പ്രക്ഷോഭം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ആസാം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്കാരം, ഭാഷ, രാഷ്ട്രീയാവകാശങ്ങള്‍ തുടങ്ങിയവയിലൊന്നും സ്പര്ശിക്കില്ലെന്നു മാത്രമല്ല, നരേന്ദ്ര മോദി സര്‍ക്കാര്‍ അവയെ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിനു വെള്ളിയാഴ്ച രാഷ്ട്രപതിയും അംഗീകാരം നല്‍കിയിരുന്നു. ഇതോടെ 2014 ഡിസംബര്‍ 31-നുമുന്പ് പാക്കിസ്ഥാന്, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും. അതേസമയം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധം കനക്കുകയാണ്.