ലോക രാജ്യങ്ങള്‍ ചുറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 2000 കോടി രൂപ. കഴിഞ്ഞ നാലര വര്‍ഷത്തെ കണക്കാണിത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്റെ ചെലവ്, ഹോട്ട് ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ഈ ചെലവില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി വി.കെ സിങ് പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കുന്നഐതിന്റെ ഭാഗമായി ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ജപ്പാന് പ്രധാനമന്ത്രി ഷിന്ഷോ അബേയുമായി മോദി കൂടിക്കാഴ്ച നടത്തി.

