പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൻഡിഎ. മുന്നണി ക്യാമ്പിൽ ഇതിനോടകം ആഘോഷങ്ങൾ ആരംഭിച്ചു.ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും വലിയ ചിത്രങ്ങൾ മുന്നിൽ വച്ച് വലിയൊരു കുക്കിങ് പാനിലാണ് ലഡു തയ്യാറാക്കുന്നത്. കണ്ണേറ് കിട്ടാതിരിക്കാൻ ഒരു നാരങ്ങയും മുളകും സമീപത്ത് തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹ രോഗികൾക്ക് അനുയോജ്യമാക്കാൻ പഞ്ചസാര കുറച്ചാണ് ഉപയോഗിച്ചിട്ടുള്ളതെന്നും പാചകക്കാര്‍ പറഞ്ഞു. ഇത്തവണയും എൻഡിഎ സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഒരു പാര്‍ട്ടി പ്രവര്ത്തകൻ പറഞ്ഞു.
ദൃഷ്ടിദോഷം അകറ്റാൻ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.
“ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇത്തവണയും എൻഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരും,” കല്ലു പറഞ്ഞു.


