രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ ഉപ മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. സച്ചിനൊപ്പം നില്ക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരെയും മന്ത്രി സ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ട്. സച്ചിനെ മാറ്റി ഗോവിന്ദ് സിങ് ദൊദാസ്ത്രയെ പിസിസി അധ്യക്ഷനായി നിയമിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. രാജസ്ഥാനിലെ എട്ട് കോടി ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിന്റ എംഎല്‍എമാരും ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നു. ഇത് ദുഃഖകരമാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് സച്ചിനെ പുറത്താക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് രണ്‍ദീപ് സിങ് പറഞ്ഞു. ഇന്ന് ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല.
Home National സച്ചിന് പൈലറ്റിനെ ഉപ മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് നീക്കി