കസ്തൂരിരംഗന്‍ ഇ എസ് ഐ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് നടത്തുന്ന കള്ള പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് 21 വില്ലേജുകള്‍ ഒഴിവാക്കിയെന്ന പ്രചാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
രണ്ട് മാസം മുന്‍പ് തന്നെ ഇ എസ് ഐ യുടെ പരിധിയില്‍ നിന്നും വില്ലേജുകള്‍ ഒഴിവാക്കിയെന്ന് എം പി മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു . ഈ ബുധനാഴ്ച്ച നടന്ന മന്ത്രിസഭാ യോഗമാണ് ഇ എസ് ഐ യുടെ പരിധിയില്‍ നിന്നും വില്ലേജുകളെ ഒഴിവാക്കിയെന്നാണ് ഇപ്പോള്‍ പറയുന്നത് . മുന്‍പ് പറഞ്ഞത് കളവായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത് .
കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് . ഇതിനായി എം പി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം . തിരെഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ കള്ളം പറഞ്ഞൂ രക്ഷപെടാനുള്ള എം പി യുടെ ശ്രമം വിജയിക്കില്ല.
പുതിയ ഭേദഗതി സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ആധികാരികതയെത്ര മാത്രമെന്ന് വ്യക്തമാക്കണം. ഇതിനു മുന്‍പും ഇടതു സര്‍ക്കാര്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് പറഞ്ഞ് സമര്‍പ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്രം തള്ളിയിട്ടുണ്ട്. അതിനു കാരണം ആ റിപ്പോര്‍ട്ടില്‍ ആധികാരികമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതാണ്.ഇ.എസ്.എ പ്രദേശങ്ങള്‍ വനമേഖല മാത്രമാക്കി അംഗീകരിച്ചുവെന്ന് പറഞ്ഞ് ജോയ്സ് ജോര്‍ജ് MP കൊട്ടിഘോഷിച്ച് പിറ്റേന്ന് തന്നെ ആ റിപ്പോര്‍ട്ട് കേന്ദ്രം നിഷ്ക്കരുണം തള്ളി.ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി രണ്ടു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പുതിയ റിപ്പോര്‍ട്ടുമായി വന്നത് എത്രമാത്രം കൃത്യവിവരശേഖരത്തിന്റെ അടിസ്ഥാനത്തിലാണെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ തയ്യാറാക്കി നല്കിയ മാപ്പിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍.വി.ഉമ്മന്‍ കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്. ആധികാരികമായ ഈ റിപ്പോര്‍ട്ട് തള്ളിയത് രാഷ്ട്രീയ ദുരുദ്ദേശത്തിന്റെ പേരിലാണ്. ഇപ്പോള്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ട സമയത്ത് തട്ടിക്കൂട്ടി നല്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ല. മുന്‍പ് തള്ളപ്പെട്ട റിപ്പോര്‍ട്ടില്‍ പല വില്ലേജുകളും പൂര്‍ണ്ണമായും ഇ.എസ്.എ പരിധിയിലായിരുന്നു നല്‍കിയത്. ഇപ്പോള്‍ പുതുതായി നല്കാന് ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം.യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി തവണ ഇക്കാര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നുവെങ്കില്‍ ഇ.എസ്.എ കാര്യത്തില്‍ ജനങ്ങളില്‍ നിന്നും എന്തോ മറച്ചുവയ്ക്കാനുണ്ട് എന്നതിനാലാണ് ഈ സര്‍ക്കാര്‍ ഇതുവരെയും ഈ കാര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.