ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ എൽപിജി കപ്പൽ നന്ദാ ദേവിയും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി മുറിച്ചു കടന്നു. ഗൾഫ് ഓഫ് ഒമാൻ പിന്നിട്ട ശേഷം കപ്പലിന് ഇന്ത്യൻ നാവികസേന സംരക്ഷണം നൽകും. തുടർന്നായിരിക്കും മുംബൈയിലേക്ക് എത്തുക. രണ്ട് ദിവസത്തിനകം ആദ്യ കപ്പൽ ശിവാലിക് ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. രണ്ട് കപ്പലും എത്തുന്നതോടെ രാജ്യത്തെ എൽപിജി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയും ഇറാനും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി നല്‍കിയിരുന്നു. നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് ശിവാലിക് എത്തുന്നത്. 40000 മെട്രിക് ടൺ എൽപിജിയുമായാണ് കപ്പൽ എത്തുന്നത്. ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്ക് ഇറാന്റെ അനുമതി നൽകിയിരുന്നു. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും.


