ന്യൂയോര്‍ക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇടംനേടി. എച്ച്.സി.എല്‍ കോര്പ്പറേഷന് സി.ഇ.ഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുരണ്ട് ഇന്ത്യക്കാര്‍.
ഫോബ്സ് പുറത്ത് വിട്ട പട്ടികയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ ആണ് ഒന്നാംസ്ഥാനത്തെത്തിയത്.. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലഗാര്‍ഡെയാണ് രണ്ടാം സ്ഥാനത്ത്. യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കര്‍ നാന്‍സി പെലോസി ആണ് മൂന്നാം സ്ഥാനത്ത്. നിര്‍മ്മല സീതാരാമന് പട്ടികയില്‍ 34-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന, ന്യൂസിലാന്‍ഡ് പ്രസിഡന്റ് ജസീന്ത ആന്‍ഡേന്‍, ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, സെറീന വില്യംസ് തുടങ്ങിയവരും പട്ടികയിലുണ്ട്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെര്‍ഗ് പട്ടികയില്‍ നൂറാമതായാണ് എത്തിയത്..