ഏഴു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചന പുറത്തുവന്നുഉപതെരഞ്ഞെടുപ്പ് നടന്ന 13 സീറ്റുകളിൽ 11 ഇടത്തും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്. ആദ്യ ഫല സൂചനകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാണ്.നേരിയ ഭൂരിപക്ഷത്തിന് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ എൻഡിഎ സഖ്യമാണോ ശക്തമായ പ്രകടനം കാഴ്ചവച്ച് നില മെച്ചപ്പെടുത്തിയ ഇൻഡ്യ മുന്നണിയാണോ മുന്നിലെത്തുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
മധ്യപ്രദേശിലെ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിൽ.ഹിമാചൽ പ്രദേശിൽ ഒരിടത്ത് ബി.ജെ.പിയാണ് മുന്നിൽ. ഹിമാചൽ പ്രദേശിലെ ദെഹ്രയിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലേഷ് താക്കൂറിന്റെ ലീഡ് ആറായിരം കടന്നു.ബിഹാർ, പശ്ചിമബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലാണ് ജൂലൈ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാളിലും ഹിമാചൽ പ്രദേശിലും മൂന്നിടത്ത് വീതവും ഉത്തരാഖണ്ഡിൽ രണ്ടിടത്തും പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ ഇടത്തുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.


