മെഡിക്കൽ ബിരുദ പ്രവേശനപരീക്ഷയായ നീറ്റിനെതിരെ ഉയർന്ന ആരോപണങ്ങൾക്കൊടുവിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കാൻ അനുമതി നൽകി സുപ്രീംകോടതി. 1563 പേര്‍ക്ക് വീണ്ടും നീറ്റ് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നാണ് എന്‍ടിഎ അറിയിച്ചത്. സമയക്രമം കൃത്യമായി ല ഭിക്കാതിരുന്നവര്‍ക്കാണ് വീണ്ടും പരീക്ഷയ്ക്ക് അവസരം നൽകുന്നത്.പരീക്ഷാഫലം വിവാദമായ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാർശയാണ് വ്യാഴാഴ്ച കോടതി അംഗീകരിച്ചത്.
ജൂണ്‍ 23ന് പുനഃപരീക്ഷ നടത്തും. 30ന് ഫലം പ്രസിദ്ധീകരിക്കും. കൗണ്‍സിലിംഗ് ജൂലൈ ആറ് മുതല്‍ ആരംഭിക്കുമെന്നും പരീക്ഷ വീണ്ടും എഴുതിയില്ലെങ്കിൽ മാർക്ക് കുറയുമെന്നും എന്‍ടിഎ അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചായിരുന്നു നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേട്ടത്. അഭിഭാഷകനായ കാനു അഗർവാളാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായി.


