ഇനി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണായ ഞായറാഴ്ച്ചകളിലും ഇളവുകള്‍ ലഭിക്കും. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇളവ് നല്‍കുന്നത്. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്.
ഈ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷയ്ക്ക് പോകുന്നവര്‍ക്കും ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയിയത്. മറ്റുള്ളവര്‍ക്ക് ഇളവുകള്‍ ലഭിക്കുകയില്ല.


