ചണ്ഡിഗഡ്: ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ എംഎല്‍എ സ്ഥാനം രാജിവച്ചു. പുതിയ മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെയാണ് മനോഹർ ലാല്‍ ഖട്ടർ രാജിവച്ചത്.പാർട്ടി നല്കുന്ന എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്ന് രാജിവച്ചതിനുശേഷം ഖട്ടർ പറഞ്ഞു. കർണാല്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബിജെപി – ജെജെപി സഖ്യം അവസാനിപ്പിച്ചിരുന്നു. ഇതോടെ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

