വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും.വീഡിയോ കോണ്‍ഫറൻസ് വഴിയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുക.
വിശാഖപട്ടണത്തു നിന്നും പുരിയിലേക്കും വിശാഖപട്ടണത്തു നിന്നും സെക്കന്ദരാബാദിലേക്കുമാണ് ഈ ട്രെയിനുകള്‍ സർവീസ് നടത്തുക. ഇതോടെ വിശാഖപട്ടണത്ത് നിന്ന് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണം മൂന്നാകും.
ചടങ്ങില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളുടെയും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും പൂർത്തിയായ ഭാഗങ്ങളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ഒരു സ്റ്റേഷൻ, ഒരു ഉല്‍പ്പന്നം സ്റ്റാളുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.


