ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇക്കാലയളവില്‍ എല്ലാ തിയേറ്ററുകളും അടച്ചിടാനും ഉത്തരവില്‍ പറയുന്നു. വെറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. 500 കിടക്കകള്‍ പുതുതായി സജ്ജീകരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യതലസ്ഥാനത്ത് ആറു പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Home National ഡല്‍ഹി സര്‍ക്കാരും അവധി പ്രഖ്യാപിച്ചു; മാര്‍ച്ച് 31 വരെ സ്കൂളുകളും കോളജുകളും അടച്ചിടും
ഡല്‍ഹി സര്‍ക്കാരും അവധി പ്രഖ്യാപിച്ചു; മാര്‍ച്ച് 31 വരെ സ്കൂളുകളും കോളജുകളും അടച്ചിടും
by രാഷ്ട്രദീപം
by രാഷ്ട്രദീപം

