ദില്ലി: രാജ്യതലസ്ഥാനത്തെ ഭജൻപുരയിൽ ഒരു വീട്ടിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ മൂന്ന് മുതിർന്നവുരും രണ്ടു കുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭുവും അദ്ദേഹത്തിന്റെ കുടുംബവുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ശംഭുവിന് 43 വയസായിരുന്നു. ഇയാളുടെ ഭാര്യ സുനിതയാണ് ഇവര്‍ക്ക് 38 വയസാണ്. ഇവര്‍ക്ക് 16 വയസുള്ള ഒരു മകളും, 14,12വയസുള്ള മക്കളാണ് ഉള്ളത്. ആറു മാസം മുൻപാണ് ഇവർ ഭജൻപുര ജില്ലയിൽ താമസം തുടങ്ങിയത്.

