ചൈനയിലെ വുഹാന്റേതിന് സമാനമാണ് ഇന്ത്യയിലെ തമിഴ്നാടും മഹാരാഷ്ട്രയും. ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ കണക്കും മരണസംഖ്യയും ഒക്കെ നമ്മളെ അമ്പരിപ്പിക്കുന്നുതാണ്. എന്നാല്‍ പുറം ലോകമറിയാത്ത അനവധി കൊവിഡ് മരണങ്ങള് തമിഴ്നാട്ടിലുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ചെന്നൈ കോര്പ്പറേഷന് ഓഫീസില്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
കണക്കെടുപ്പിലെ പിഴവ് പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ കണക്കുകള്‍ കൃത്യമാകുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബീല രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 326 കൊവിഡ്്് മരണമാണ് തമിഴ്നാട്ടില്‍ ഉണ്ടായിരിക്കുന്നത്്. ഇതില്‍ 260 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. എന്നാല്‍, ഇതിന്റെ ഇരട്ടി മരണങ്ങള് ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.പരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയിലധികം പേരാണ്.
അതേസമയം, കൊറോണ മരണങ്ങളുടെ കണക്കുകള്‍ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ അരപ്പോര് ഇയക്കം രംഗത്തെത്തി. ചെന്നൈയിലും കടലൂരുമായുള്ള മൂന്ന് പേരുടെ മരണങ്ങള് കണക്കില്ല എന്നാണ് ഇവരുടെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകളും ഇവര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഇതുകൂടാതെ, ചെന്നൈയിലെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ നടന്ന 20 കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.


