ലക്നോ: ഉത്തർപ്രദേശില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. സോൻഭദ്രയിലെ അൻപാറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.രാമേശ്വരി ദേവി (40), ശിവകുമാരി (35), രാംസുരത്ത് (40) എന്നിവരാണ് മരിച്ചത്. ബൈർപൂർ തോലയിലെ ചിലർ ഒരു ചെളി കുന്നില്‍ നിന്ന് മണ്ണ് ശേഖരിക്കാൻ വന്നപ്പോള്‍ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് സർക്കിള്‍ ഓഫീസർ (സിഒ) അമിത് കുമാർ പറഞ്ഞു.
പരിക്കേറ്റ മറ്റൊരു നാട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു


