കൊവിഡ് വ്യാപനം കൂടുന്നത് മൂലം ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ മുപ്പതിനായിരം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മൊത്തം 845 പേരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അത്യാ വശ്യ സേവനങ്ങള്‍ മാത്രമേ ഈ മൂന്ന് ദിനങ്ങലില്‍ അനുവദിക്കുകയുള്ളു. മറ്റ് സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകള്‍, അവശ്യവസ്തുക്കള്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞു കിടക്കും. സംസ്ഥാനത്തേക്ക് വരുന്ന ട്രെയിനുകളെ അനുവദിക്കും. ഗ്രാമപ്രദേശങ്ങളിലെ ഫാക്ടറികളുടെ പ്രവര്‍ത്തനവും ഹൈവേ, എക്സ്പ്രസ് വേ എന്നിവയിലെ പൊതുമരാമത്ത് പ്രവൃത്തികളും അനുവദിക്കും.

