ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.

എന്നാല്‍ ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്ന ജമ്മുകാഷ്മീരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. സുരക്ഷാ കാരണങ്ങളാലാണ് ജമ്മുകാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭയ്ക്കൊപ്പം നടത്താന്‍ സാധിക്കാത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീക്ഷന്‍ അറിയിച്ചു.


