ന്യൂഡല്‍ഹി: “ഡാര്‍ക്ക് നെറ്റ്’ സൈറ്റുകളിലൂടെ ലൈംഗിക ഉത്തേജന മരുന്ന് വില്പന നടത്തിയയാളെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. റിട്ട. ആര്‍മി ഉദ്യോഗസ്ഥന്റെ മകനായ ദീപു സിംഗിനെ(21) ആണ് ലക്നോവില്‍ നിന്ന് എന്‍സിബി ഡല്‍ഹി സോണല്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്ന് 55,000 ഗുളികകള്‍ അന്വേഷണ സംഘം കണ്ടെത്തി.
നിഗൂഢ ഇന്റര്‍നെറ്റ് സേവനങ്ങളെയാണ് ഡാര്‍ക്ക് നെറ്റ് എന്ന് പറയപ്പെടുന്നത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കാരണം അന്വേഷണ ഏജന്‍സികള്‍ക്ക് അത്രയെളുപ്പം കണ്ടെത്താനാകില്ലെന്നതാണ് ഡാര്‍ക്ക് നെറ്റിന്റെ പ്രത്യേകത. വിവിധ രാജ്യങ്ങളിലെ സെര്‍വറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവയെ കണ്ടെത്താന്‍ പ്രയാസമാണ്.


