ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. പുല്‍വാമയിലെ പാംപോറിലാണ് സംഭവം. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാളെയാണ് ഭീകരര്‍ വെടിവെച്ചത്.
തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് ഭീകരര്‍ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

