ദില്ലി: വൃക്ക സംബന്ധമായ ചികിത്സയ്ക്കായി യുഎസിലേക്ക് പോയിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മടങ്ങിയെത്തി. വീട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ ആനന്ദത്തിലാണെന്ന് ജയ്റ്റ്ലി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ മാസം പകുതിയോടെയാണ് ചികിത്സയ്ക്കായി ജയ്റ്റ്ലി യുഎസിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ജയ്റ്റ്ലി വിധേയനായിരുന്നു. തുടര്‍ന്ന് നാല് മാസം ഔദ്യോഗിക ജോലികളില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു.


