സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. മുഖ്യമന്ത്രി ബിരേൻ സിംഗ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുമായി കൂടിക്കാഴ്ച നടത്തി. ഇംഫാലിലെ രാജ്ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിവിശദീകരിച്ചു.
സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിസഭായോഗത്തിൻ്റെ അടിയന്തരയോഗവും ചേർന്നു. കഴിഞ്ഞ ദിവസം ജിരിബാമിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ബിഷ്ണു പുരിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. . മണിപ്പൂരിലെ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. പ്രദേശത്ത് ഹെലികോപ്റ്റർ പെട്രോളിങ് ആരംഭിച്ചിട്ടുണ്ടെന്നും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മണിപ്പൂർ പൊലീസ് അറിയിച്ചു.