ഡോ. ബി ആര് അംബേദ്കറുടെ വീടിന് നേരെ അഞ്ജാതരുടെ ആക്രമണം നടന്നു. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണ മുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു. സംഭവത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അപലപിച്ചു. ആക്രമികള്‍ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.മന്ത്രിമാരായ ധനഞ്ജയ് മുണ്ടെ, ജയന്ത് പാട്ടീല്‍ എന്നിവരും രംഗത്തെത്തി. അംബേ ദ്കറുടെ വസതി ഇപ്പോള്‍ മ്യൂസിയമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് അജ്ഞാതരായ ആക്രമി സംഘം എത്തിയത്.

