ഇംഫാല്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ മണിപ്പൂരിലെ വീട്ടില്‍ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് പരാതി. ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൊന്‍സം ഖേദ സിംഗിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.കഴിഞ്ഞ മേയില്‍ കലാപം ആരംഭിച്ച ശേഷം സൈനികനെ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്. സെപ്റ്റംബറില്‍ അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

