ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍. മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. അവരെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ആക്രമി സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ഞായറാഴ്ച രാത്രിയാണ് ജെഎന്‍എയു ക്യാമ്പസില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണമഴിച്ചുവിട്ടത്.
ജെഎന്‍യുവിലെ മുഖംമൂടി അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ദില്ലി പൊലീസ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

