ബംഗളുരു: പൗരത്വ നിമയ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യസെന്‍. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ നിന്ന് നിയമത്തിന് എതിരായ വിധി ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതേസമയം പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നും അമര്‍ത്യസെന്‍ പറഞ്ഞു. ജെഎന്‍യു അക്രമങ്ങളേയും അദ്ദേഹം ശക്തമായി അപലപിച്ചു. ബംഗളുരുവില്‍ ഇന്‍ഫോസിസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമര്‍ത്യാസെന്‍.


