യുപിയിലെ ഉന്നാവില്‍ തീകൊളുത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി. ബലാല്‍സംഗ, വധശ്രമക്കേസ് പ്രതികളെ അനുകൂലിക്കുന്നവരാണ് ഭീഷണി മുഴക്കിയത്. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെൺകുട്ടി ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടിങ്ങിയത്. സംഭവം അന്വേഷിക്കാൻ യു.പി. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൂട്ടമാനഭംഗത്തിനിരയാക്കിയതിന് പരാതി നൽകിയതിന്റെ പേരിലാണ് പ്രതിക്കളടങ്ങുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു