ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ബുള്ളറ്റുകളുമായി യാത്രക്കാരനെ പിടികൂടി. ബാങ്കോക്കില്‍നിന്നും എത്തിയ യാത്രക്കാരനില്‍നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്.
ഇയാളുടെ ജാക്കറ്റില്‍നിന്നും നാല് ബുള്ളറ്റുകള്‍ കണ്ടെത്തി. ഇയാളെ പോലീസിനു കൈമാറി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.


