ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 34ആയി. പുതുതായി മൂന്നുപേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലഡാക്കില്‍ രണ്ടുപേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് നാട്ടിലെത്തിയ രണ്ടുപേര്‍ക്കാണ് ലഡാക്കില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ജമ്മുകശ്മീരില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ്.ഒമാനില്‍ നിന്ന് വന്നയാളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി.

