ന്യൂഡല്‍ഹി: കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ഓടുന്ന ട്രെയിനിനുള്ളില്‍ തീ കത്തിച്ച യാത്രികര്‍ അറസ്റ്റില്‍. സമ്ബര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. പുകയും തീയും ഉയരുന്നതു കണ്ട ഗേറ്റ്മാൻ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വൻ ദുരന്തം ഒഴിവായി.ജനുവരി മൂന്നിന് ആസാമില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ ട്രെയിനിലാണ് സംഭവം. ട്രെയിൻ ബര്‍ഹൻ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഗേറ്റ്മാൻ അപകടം ശ്രദ്ധിച്ചത്. അദ്ദേഹം ഉടൻ തന്നെ ബര്‍ഹാൻ റെയില്‍വേ സ്റ്റേഷനിലെ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആര്‍പിഎഫ് സംഘം അടുത്ത സ്റ്റേഷനായ ചമ്രൗളയില് ട്രെയിൻ നിര്‍ത്തിച്ചു.
കൊടുംതണുപ്പിനെ തുടര്‍ന്ന് കുറച്ച് യാത്രക്കാര്‍ ഒരു ജനറല്‍ കോച്ചിനുള്ളില്‍ ചാണക പിണ്ണാക്ക് കൊണ്ട് തീ കത്തിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.. തുടര്‍ന്ന് അലിഗഡ് ജംഗ്ഷനില്‍ വച്ച് 16 പേരെ ആര്‍പിഎഫ് കസ്റ്റഡിയിലെ ടുത്തു.ഫരീദാബാദ് സ്വദേശികളായ ചന്ദൻ (23), ദേവേന്ദ്ര (25) എന്നീ യുവാക്കളാണ് തീ കത്തിച്ചത്.


