ചൊവ്വാഴ്ച കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കോണ്‍ഗ്രസ്, ടി.ആര്.എസ് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കുമെന്നും കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി നല്കുന്ന പിന്തുണ ശക്തിപ്പെടുത്തുന്ന ഘട്ടമാണിതെന്നും കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. കര്‍ഷക ദ്രോഹപരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. പാര്‍ട്ടി ഓഫിസുകള്‍ തോറും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
അതേസമയം ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. തദ്ദേശതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ഭാരത് ബന്ദ് ഉണ്ടാവില്ല.


