ഹൈദരബാദ്: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്ന കേസിലെ പ്രതികൾ വെടിയേറ്റു മരിച്ച സംഭവത്തിന്റെ പൊലീസ് ഓപറേഷന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു.

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങളാണു പുറത്തുവന്നത്. വെടിയേറ്റു മരിച്ചു കിടക്കുന്നവരുടെ കൈകളിൽ തോക്കുകളുണ്ടെന്നു ചിത്രങ്ങളിൽനിന്നു വ്യക്തമാണ്.

പ്രതികളായ മുഹമ്മദ് പാഷ, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. പിസ്റ്റള്‍ കയ്യിലുള്ള നിലയിലാണ് മുഖ്യപ്രതി ലോറി ഡ്രൈവറായ മുഹമ്മദ് പാഷയുടെ മൃതദേഹം. ശരീരങ്ങള്‍ തമ്മില്‍ 3 അടിയോളം ദൂരമുണ്ട്. നാലു മൃതദേഹങ്ങളും കുടുംബങ്ങൾക്കു കൈമാറുമെന്നും പൊലീസ് അറിയിച്ചു.


