വിവാഹം കഴിക്കാതെ തന്റെ കാമുകനൊപ്പം ജീവിക്കുന്ന സ്ത്രീകളെ വെപ്പാട്ടിയായി കണക്കാക്കണമെന്ന് രാജസ്ഥാന് മനുഷ്യാവകാശ കമ്മീഷന്. ജസ്റ്റിസുമാരായ പ്രകാശ് ടാറ്റിയ, മഹേഷ് ചന്ദ് ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിവാദപരാമര്‍ശം. ഇത്തരം ബന്ധങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളോട് കമ്മീഷന് ആവശ്യപ്പെട്ടു.
ഇത്തരം ബന്ധങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ബോധവല്‍ക്കരണത്തിലൂടെ സ്ത്രീകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കണം. ഇത്തരം ബന്ധങ്ങള്‍ക്ക് പ്രായപരിധി നിര്‍ബന്ധമാക്കണമെന്നും കമീഷന് ആവശ്യപ്പെടുന്നു.
അതേസമയം, പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ നിയമതടസ്സമില്ലെന്ന് കഴിഞ്ഞ മെയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇണയുടെ കണ്ണീര് കുടിച്ചാണ് മയിലുകള്‍ പ്രത്യുല്പ്പാദനം നടത്തുകയെന്ന് രാജസ്ഥാന് ഹൈക്കോടതി ജഡ്ജിയായിരിക്കെ മഹേഷ് ചന്ദ്ര ശര്‍മ പറഞ്ഞത് ഏറെ വിവാദമായിരുന്നു.