ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കൊടുംഭീകരന് റിയാസ് നായ്കു കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സൈനികരുമായി നടന്ന നടന്ന ഏറ്റമുട്ടലിലാണ് ഹിസ്ബുള്‍ കമാന്‍ഡറായ ഭീകരന് കൊല്ലപ്പെട്ടത്. ഇയാള്‍ കുറെ വര്‍ഷങ്ങളായി കാശ്മീര്‍ താഴ് വരയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ഓപ്പറേഷനില്‍ നായകൂവിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.അവന്തിപോറയിലെ ഷര്‍ഷാലി ക്രൂ പ്രദേശത്ത് ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്.
കശ്മീരില്‍ 12 കൊടുംഭീകരരെ തേടി സൈന്യം 2017-ല്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് റഫിയാസ് നായകൂ. കശ്മീര്‍ താഴ് വരയില്‍ യുവാക്കളെ വലിയ തോതില്‍ തീവ്രവാദത്തിന് എത്തിച്ചിരുന്നതില്‍ മുഖ്യ കണ്ണിയായിരുന്നു റിയാസ് നായകൂ ആയിരുന്നു.


