ബിഷ്ണുപുര്‍: ഫോനി ചുഴലിക്കാറ്റില്‍ പോലും ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രാഷ്ട്രീയം കളിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മമത. കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടാന്‍ താല്പര്യമില്ലെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു. ഫോനി ചുഴലിക്കാറ്റ് ഭീഷണിയിലിരിക്കേ തന്റെ ഫോണ്‍വിളിക്ക് പ്രതികരിച്ചില്ലെന്നും പിന്നീട് തിരിച്ചുവിളിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതിപ്പെട്ടിരുന്നു.

കൊല്‍ക്കത്തക്കടുത്തുള്ള പട്ടണമായ ഖരഗ്പുരിലെ നിലവിലെ സ്ഥിതി പരിശോധിക്കുകയായിരുന്നു താനെന്നും അതുകൊണ്ടാണ് ഫോണ്‍ എടുക്കാന്‍ സാധിക്കാതിരുന്നതെന്നും മമത വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോദി ഇപ്പോള്‍ തെരഞ്ഞെടുപ്പ് റാലിയിലാണെന്നും മമത പറഞ്ഞു. എന്നാല്‍, ഗവര്‍ണര്‍ കേശരിനാഥ് ത്രിപഥിയെ പ്രധാനമന്ത്രി വിളിച്ചതാണ് മമതയെ ചൊടിപ്പിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും സ്പീഡ്ബ്രേക്കര്‍ ദീദി രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. ചുഴലിക്കാറ്റും മഴയും പ്രവചിക്കപ്പെട്ടപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും അവരെ വിളിച്ചു. എന്നാല്‍ അവര്‍ ഫോണില്‍ തന്നോടു സംസാരിക്കാന്‍ തയാറായില്ല.
അത്രക്ക് ധാര്‍ഷ്ട്യത്തോടെയാണ് ദീദി പെരുമാറിയത്. അവര്‍ തിരിച്ച് വിളിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ബംഗാളിലെ ജനങ്ങളെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. വീണ്ടും മമത ദീദിയെ വിളിച്ചു. രണ്ടാം തവണയും സംസാരിക്കാന്‍ തയാറായില്ലെന്നായിരുന്നു മോദിയുടെ ട്വീറ്റ്. പ്രചാരണ വേദികളിലും മോദി ഇത് ആവര്‍ത്തിച്ചിരുന്നു.


